Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തില്ല; ഐഎഎസുകാർ മറുപടി നൽകണം

ഡെറാഡൂൺ∙ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്ന 54 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉത്തരാഖണ്ഡ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇവരിൽ ഒരു പ്രിൻസിപ്പൽ സെക്രട്ടറിയും 46 അഡീഷനൽ സെക്രട്ടറിമാരും ഉൾപ്പെടും.

പതാകയുയർത്തൽ ചടങ്ങിന് 10 ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. ജില്ലാതല ചടങ്ങിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കു നോട്ടിസ് നൽകാൻ ജില്ലാ മജിസ്ട്രേട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

related stories