Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതാക മാറി വീശി: ഗൗറിനെതിരെ വിവാദം

flag

ഭോപാൽ∙ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കു പകരം മുതിർന്ന ബിജെപി നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ബാബുലാൽ ഗൗർ വീശിയതു കോൺഗ്രസ് പതാക. പ്രദേശത്തെ കോൺഗ്രസ് എംഎൽഎയായ ആരിഫ് അഖ്വീൽ സ്വാതന്ത്ര്യസമരസേനാനികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ എത്തിയതായിരുന്നു മുൻ സ്വാതന്ത്ര്യസമരസേനാനി കൂടിയായ ഗൗർ.

റാലിക്കിടെ കോൺഗ്രസ് പതാക കൈയിലെടുത്ത് വീശിയതോടെയാണു വിവാദം തുടങ്ങിയത്. വാർധക്യത്തിന്റെ പേരിൽ സംസ്ഥാന കാബിനറ്റിൽ നിന്നു രാജിവയ്ക്കേണ്ടി വന്ന ഗൗർ കോൺഗ്രസിൽ ചേരുമെന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കിടെയാണു പതാകവീശൽ.

എന്നാൽ അബദ്ധം പറ്റിയതാണെന്നും കോൺഗ്രസിലേക്കു പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പിന്നീട് സ്ഥിരീകരിച്ചു.

related stories