Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായും സ്മൃതി ഇറാനിയും സത്യപ്രതിജ്ഞ ചെയ്തു

PTI8_25_2017_000033A കുടുംബചിത്രം: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം. ഷായുടെ ഭാര്യ സോനൽ ഷായും സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയും ഒപ്പം.

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷാ ഹിന്ദിയിലാണു പ്രതിജ്ഞ ചെയ്തത്. സ്മൃതി സംസ്ക‍ൃതത്തിലും. രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിന്റെ ചേംബറിലായിരുന്നു ചടങ്ങ്.

ഇരുവരുടെയും കുടുംബാംഗങ്ങൾക്കു പുറമേ കേന്ദ്രമന്ത്രിമാരായ അനന്ത് കുമാർ, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, റാംവിലാസ് പാസ്വാൻ, രവിശങ്കർ പ്രസാദ് തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്, അമിത് ഷായും ഭാര്യയും മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയെ സന്ദർശിച്ചു.