Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യാർഥിയുടെ ഭാരതയാത്രയ്ക്ക് സമാപ്തി

satyarthi ഭാരത് യാത്രയുടെ സമാപനത്തിൽ കൈലാഷ് സത്യാർഥി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ചപ്പോൾ.

ന്യൂഡൽഹി∙ ‘സുരക്ഷിത ബാല്യം സുരക്ഷിത ഭാരതം’ എന്ന മുദ്രാവാക്യവുമായി നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി നേതൃത്വംനൽകിയ ഭാരതയാത്രയ്ക്കു പരിസമാപ്തി. കൊണാട്പ്ലേസിലെ പാർക്കിലെ സമാപന ചടങ്ങിൽ കുട്ടികൾ ആട്ടവും പാട്ടുമായി ഒത്തുകൂടി. എല്ലാ കുട്ടികളുടെയും മുഖത്തു പുഞ്ചിരി വിടരാനുള്ള ശ്രമമാണു താൻ നടത്തുന്നതെന്നു സത്യാർഥി പറഞ്ഞു.

ഇക്കൊല്ലം ദീപാവലിക്കു പടക്കത്തിനു പകരം കുട്ടികൾക്കായി ഒരു ചിരാതു തെളിയിക്കണം. ഏകദേശം 14 ലക്ഷം പേർ യാത്രയിൽ പങ്കാളിയായെന്നും അദ്ദേഹം പറഞ്ഞു. സത്യാർഥി നേതൃത്വംനൽകുന്ന ചിൽഡ്രൻസ് ഫൗണ്ടഷന്റെ നേതൃത്വത്തിലായിരുന്നു ഭാരതയാത്ര. ഭാരതയാത്രാ സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും സന്ദർശിച്ചു.

ഒരു കുട്ടിയെങ്കിലും അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിൽ ഉത്തരവാദിത്തം പൊതുസമൂഹത്തിനാണെന്നു രാഷ്ട്രപതി പറഞ്ഞു. സമാപനച്ചടങ്ങിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുത്തു.