Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലം; ഡ്രൈവറെ ഊബർ പുറത്താക്കി

Uber-mobile

ഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഊബർ ടാക്സി ഡ്രൈവർ സ്വയംഭോഗം ചെയ്യാൻ ശ്രമിച്ചതായി യാത്രക്കാരിയുടെ പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോൾ ഡ്രൈവർ വാഹനത്തിന്റെ വേഗം കുറച്ച് ഇതു ചെയ്യാൻ ആരംഭിക്കുകയായിരുന്നുവെന്നും അലറി വിളിച്ചതിനെ തുടർന്നു വണ്ടി നി‍ർത്തുകയായിരുന്നുവെന്നും യാത്രക്കാരി ഫെയ്സ്ബുക്കിൽ എഴുതി. ശേഷം മറ്റൊരു ടാക്സിയിലാണു യാത്ര തുടർന്നത്. ഫെയ്സ്ബുക് പോസ്റ്റിൽ ഡ്രൈവറുടെ ചിത്രവും യാത്രക്കാരി ചേർത്തിട്ടുണ്ട്. ഡ്രൈവറെ പുറത്താക്കിയതായി ഊബർ അധികൃതർ അറിയിച്ചു.