Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരയ്ക്ക് രാജ്യത്തിന്റെ സ്മരണാഞ്ജലി

INDIA-POLITICS-CONGRESS-FILES

ന്യൂഡൽഹി∙ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്, മുപ്പത്തിമൂന്നാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ രാഷ്ട്രം സ്മരണാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഇന്ദിരയെ അനുസ്മരിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ ശക്തിസ്ഥലിൽ എത്തി പുഷ്പങ്ങളർപ്പിച്ചു.

അവസാന ശ്വാസം വരെ രാജ്യത്തിനു വേണ്ടി സമർപ്പിച്ച കരുത്തുറ്റ നേതാവായിരുന്നു ഇന്ദിരയെന്നു പ്രണബ് മുഖർജി ട്വീറ്റ് ചെയ്തു. അക്ബർ റോഡിലെ ഇന്ദിരാഗാന്ധി സ്മാരകത്തിൽ നടന്ന പ്രാർഥനാ സമ്മേളനത്തിലും ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കളും എംപിമാരും പങ്കെടുത്തു. അസുഖബാധിതയായതിനാൽ സോണിയ ഗാന്ധി പങ്കെടുത്തില്ല.