Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയിൽ ജനുവരി 31 മുതൽ ആധാർ ഹാജർ

Aadhaar

ന്യൂഡൽഹി ∙ റെയിൽവേയിൽ ജനുവരി 31 മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കാൻ ബോർഡ് എല്ലാ മേഖലകൾക്കും നിർദേശം നൽകി. പരീക്ഷണമായി ഡിവിഷനുകൾ, മേഖലകൾ, മെട്രോ റെയിൽ കൊൽക്കത്ത, റെയിൽവേ വർക് ഷോപ്പുകൾ, ഫാക്ടറികൾ, ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 30നു ഹാജർ ബയോമെട്രിക് രീതിയിലേക്കു മാറും.

2018 ജനുവരി 31ന് രാജ്യത്തു റെയിൽവേയുടെ എല്ലാ കേന്ദ്രങ്ങളിലും ഇതു നടപ്പാക്കും. ഡിവിഷനൽ മാനേജരുടെ ഓഫിസിന് എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന വിധമാണു സംവിധാനം. ബയോമെട്രിക് യന്ത്രം സ്ഥാപിക്കുന്നയിടങ്ങളിൽ സിസിടിവി ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.