Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറില്ലാതെ ഓടി, ‘അക്ബർ’ പാളംതെറ്റി

Train

ചണ്ഡിഗഡ് ∙ ഹരിയാനയിൽ ബ്രേക്ക് ലിവറുകൾ ജാമായതിനെ തുടർന്നു ട്രെയിൻ എൻജിൻ ഡ്രൈവറില്ലാതെ രണ്ടു കിലോമീറ്റർ ഓടി; തുടർന്നു പാളംതെറ്റി. 65 വർഷം പഴക്കമുള്ള അക്ബർ എന്ന ആവി എൻജിനാണു ഡ്രൈവറില്ലാതെ ഓടിയത്. ഈ എൻജിൻ ഇരുപതോളം ബോളിവുഡ് ചിത്രങ്ങളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ബ്രേക്ക് ലിവറുകൾ ജാമായതിനെ തുടർന്നു ഡ്രൈവർമാർ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ആർക്കും അപകടമില്ല. ഈ മാസം 10നു കർണാടകയിലെ കൽബുർഗിയിൽ ട്രെയിൻ എൻജിൻ 13 കിലോമീറ്ററോളം തനിയെ ഓടിയിരുന്നു.