Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെജിറ്റേറിയന് മാത്രം മെഡൽ: വിവാദ വ്യവസ്ഥ നീക്കി പുണെ സർവകലാശാല

College Students

മുംബൈ∙ റാങ്ക് ജേതാക്കളിൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കു മാത്രമേ സ്വർണമെഡൽ നൽകുകയുള്ളൂ എന്ന വിവാദ വ്യവസ്ഥ കടുത്ത എതിർപ്പിനെ തുടർന്നു പുണെ സാവിത്രി ഫുലെ സർവകലാശാല പിൻവലിച്ചു. പത്തു വർഷമായി നിലനിന്നിരുന്ന ഉത്തരവാണു പിൻവലിക്കുന്നതെന്നാണു റജിസ്ട്രാർ അറിയിച്ചിട്ടുള്ളത്. 

മികച്ച അധ്യാപകനും വിദ്യാർഥിക്കും നൽകാനുള്ള രണ്ടു സ്വർണമെഡലുകൾ സ്പോൺസർ ചെയ്തിട്ടുള്ളതു പുണെയിലെ ഷേലാർ കുടുംബമാണെന്നും സസ്യാഹാരം കഴിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നത് അവരുടെ നിബന്ധനയാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു.