Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചൈനീസ് ഹാക്കർ ആക്രമണം

hacking–2

ന്യൂഡൽഹി ∙ സാറ്റലൈറ്റ് വിഡിയോ ചാറ്റിലൂടെ കഴിഞ്ഞ മാസം കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതു ചൈനയിലെ ഹാക്കർമാരുടെ ആക്രമണത്തിനിരയായതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമ്മതിച്ചു. യോഗത്തിനിടെ നാല് – അഞ്ച് മിനിറ്റ് സാറ്റലൈറ്റ് ലിങ്കുകളിൽ ഹാക്കർമാർ കടന്നുകയറി വിവരങ്ങൾ മോഷ്ടിച്ചു.

അപ്പോഴേക്കും സൈബർ പട്രോളിങ് വിഭാഗം അതു കണ്ടെത്തി സുരക്ഷാ നടപടി സ്വീകരിച്ചു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിനു സൈബർ സുരക്ഷ വർധിപ്പിക്കുമെന്നു മന്ത്രാലയം അറിയിച്ചു. സൈബർ സുരക്ഷാ സംവിധാനത്തിൽ ചെറുപഴുതു ലഭിച്ചാൽ നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കാൻ ശ്രദ്ധിച്ചിരിക്കുന്നവരുണ്ടെന്നും ഇവർക്കെതിരെ ജാഗ്രത വേണമെന്നും ഇന്റലിജൻസ് ബ്യൂറോ മന്ത്രാലയത്തിനു നൽകിയ കുറിപ്പിൽ പറയുന്നു. ഡിജിറ്റൽ ഭരണം അടുത്ത വർഷത്തോടെ പൂർണമായി നടപ്പാക്കുമ്പോൾ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾക്കു പരിഹാരമുണ്ടാകേണ്ടതുണ്ടെന്നു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

related stories