Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്ഡ്: ശശികലയെ ചോദ്യംചെയ്തേക്കും

sasikala

ചെന്നൈ ∙ ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് വി.കെ.ശശികലയെ ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കും. പരിശോധനയിൽ 70 വ്യാജ കമ്പനികളുടെ റജിസ്ട്രേഷൻ രേഖകൾ കണ്ടെടുത്തു. 15 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.