Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റായി തടങ്കൽ: പുനരധിവാസത്തിന് നിയമം വേണമെന്ന് ഹൈക്കോടതി

delhi-high-court

ന്യൂഡൽഹി∙ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ അടയ്ക്കപ്പെടുന്നവരെ ഉന്നത നീതിപീഠങ്ങളോ മറ്റ് അന്വേഷണ ഏജൻസികളോ സ്വതന്ത്രരാക്കുമ്പോൾ അവരെ പുനരധിവസിപ്പിക്കാൻ നിയമമുണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയം സമഗ്രമായി പരിശോധിക്കാനും ശുപാർശകൾ കേന്ദ്രസർക്കാരിനു സമർപ്പിക്കാനും നിയമ കമ്മിഷനോടു ജസ്റ്റിസുമാരായ എസ്.മുരളീധർ, ഐ.എസ്.മേത്ത എന്നവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

കീഴ്ക്കോടതികൾ ശിക്ഷിക്കുകയും ഹൈക്കോടതികളോ സുപ്രീം കോടതിയോ വെറുതേവിടുകയും ചെയ്യുന്ന കേസുകളിലെ ഇരകൾ ജീവിതത്തിന്റെ നല്ലകാലമത്രയും ജയിലഴികൾക്കുള്ളിൽ കഴിച്ചുകൂട്ടിയിട്ടുണ്ടാകും. അവർ തിരിച്ചു സമൂഹത്തിലേക്കു വരുമ്പോൾ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാകും. നഷ്ടപ്പെട്ട അവരുടെ ജീവിതം താളത്തിലാക്കാൻ സമഗ്ര നിയമമുണ്ടാകണമെന്നു കോടതി ചൂണ്ടിക്കാട്ടി.

ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സ്കൂൾ ജീവനക്കാരൻ പ്രതിയല്ലെന്നു പിന്നീടു സിബിഐ കണ്ടെത്തിയ സംഭവം ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ ഡൽഹി ഹൈക്കോടതി ബെഞ്ച് നേരത്തേ പരാമർശിച്ചിരുന്നു.