Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്റ്റഡിയിൽനിന്ന് വിട്ടിട്ടും പൊലീസ് ഗ്രൗണ്ടിൽ തമ്പടിച്ച് യശ്വന്ത് സിൻഹ

PTI12_5_2017_000219A ബിജെപി നേതാവ് യശ്വന്ത് സിൻഹ അകോളയിൽ പൊലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ സമരക്കാർക്കൊപ്പം ചിത്രം പിടിഐ

അകോള (മഹാരാഷ്ട്ര) ∙ വിദർഭയിലെ അകോളയിൽ കർഷക പ്രശ്നങ്ങളുന്നയിച്ചു പ്രതിഷേധപ്രകടനം നടത്തിയതിനെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിൻഹയെ പിന്നീടു വിട്ടയച്ചെങ്കിലും അദ്ദേഹം പോകാൻ കൂട്ടാക്കാതെ സമീപമുള്ള പൊലീസ് ഗ്രൗണ്ടിൽ തമ്പടിച്ചു.

തിങ്കളാഴ്ച ഇവിടെ അന്തിയുറങ്ങിയ സിൻഹ (80) ഇന്നലെ രാത്രിയും പോയിട്ടില്ല. കർഷകർക്കായി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അനുകൂല തീരുമാനമാകാതെ മടങ്ങില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹത്തിനു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ഫോണിൽ പിന്തുണ അറിയിച്ചു.

ബിജെപി കേന്ദ്രനേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന അരുൺ ഷൂരി, ശത്രുഘ്നൻ സിൻഹ എന്നിവർ സന്ദർശിച്ചേക്കുമെന്നു വിമത പക്ഷത്തുള്ള എംപി നാനാ പഠോളെ സൂചന നൽകി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരും പിന്തുണ അറിയിച്ചു. സിൻഹയെ കസ്റ്റഡിയിലെടുത്ത നടപടിയെ കോൺഗ്രസ് അപലപിച്ചു.