Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടരാജനെതിരെ ജാമ്യമില്ലാ വാറന്റ്

ചെന്നൈ ∙ നികുതി വെട്ടിച്ച് ആഡംബര കാർ ഇറക്കുമതി ചെയ്ത കേസിൽ അണ്ണാ ഡിഎംകെ വിമത നേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ, അനന്തരവൻ വി.എൻ.ഭാസ്കരൻ എന്നിവരടക്കം നാലു പേർക്കെതിരെ സിബിഐ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്യരുതെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഈ ഉത്തരവ് ഇതുവരെ സിബിഐ ഉദ്യോഗസ്ഥർക്കു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി.