Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിനും കോൺഗ്രസിനും ‘ശത്രു’വിന്റെ അഭിനന്ദനം

Shatrughan Sinha

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് ബിജെപി എംപി ശത്രുഘ്നൻ സിൻഹയുടെ അഭിനന്ദനം. ജനാധിപത്യത്തിന്റെ വിശാല താൽപര്യത്തിൽ കോൺഗ്രസിനും സിൻഹ ദീർഘായുസ്സു നേർന്നു. രാജ്യത്തെ ഏറ്റവും പഴയതും ആദരവ് അർഹിക്കുന്നതുമായ പാർട്ടിയായ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് അർഹതയുള്ള രാഹുൽ ഗാന്ധി എത്തിയതു സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ‘കോൺഗ്രസ് മുക്ത’ ഭാരതത്തിനായി പ്രചാരണം നടത്തുന്ന അവസരത്തിലാണു വിമത ശബ്ദമുയർത്തി ശത്രുഘ്നൻ സിൻഹ കോൺഗ്രസിനും രാഹുലിനും ആശംസ നേർന്നത്.