Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ വീണ്ടും സോമനാഥ ക്ഷേത്രത്തിൽ

Rahul Gandhi കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സോമനാഥ ക്ഷേത്രത്തിലെത്തിയപ്പോൾ.

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം പാർട്ടി നേതാക്കളുമായി ചർച്ച ചെയ്യാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. സൗരാഷ്ട്രയിലെ കെശോദ് വിമാനത്താവളത്തിലിറങ്ങിയ രാഹുൽ നേരെ ക്ഷേത്രത്തിലെത്തുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നു 420 കിലോമീറ്റർ അകലെയാണു സോമനാഥ ക്ഷേത്രം. സൗരാഷ്ട്ര ഉൾപ്പെടെ ഗുജറാത്തിലെ നാലു മേഖലകളിലെയും നേതാക്കളെ വെവ്വേറെ കണ്ടാണു രാഹുലിന്റെ തിരഞ്ഞെടുപ്പ് അവലോകനം. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തും രാഹുൽ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

അഹിന്ദുക്കൾക്കുള്ള റജിസ്റ്ററിൽ ചേർത്താണു രാഹുൽ ക്ഷേത്രസന്ദർശനം നടത്തിയതെന്നും വിശ്വാസിയാണോ എന്നു വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. താനും കുടുംബവും ശിവഭക്തരാണെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.

related stories