Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയോട് ചോദ്യങ്ങളുമായി കമ്മിഷൻ

ചെന്നൈ∙ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷൻ, ജയയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയ്ക്കു സമൻസ് അയച്ചു.

ജയലളിതയുടെ ആശുപത്രി വാസവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അ പ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ റെഡ്ഡി, മകളും വൈസ് ചെയർപഴ്സണുമായ പ്രീത റെഡ്ഡി എന്നിവർക്കും സമൻസ് അയച്ചു. പത്തു ദിവസത്തിനകം നേരിട്ടു ഹാജരാകണം.