Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ കോടതിയിലും തീപിടിത്തം

മുംബൈ ∙ നഗരത്തിലെ തുടർച്ചയായ തീപിടിത്തങ്ങൾക്കിടെ ആശങ്ക ആളിക്കത്തിച്ച് ദക്ഷിണ മുംബൈയിലെ സെഷൻസ് കോടതിയിൽ അഗ്‌നിബാധ. ഇന്നലെ രാവിലെ ഏഴേകാലിനുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും ഒട്ടേറെ ഫയലുകൾ കത്തിനശിച്ചു. പത്തു ദിവസങ്ങൾക്കിടെ മുംബൈയിലുണ്ടാകുന്ന ആറാമത്തെ തീപിടിത്തമാണിത്.