Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജിമാരെപ്പോലെ കേന്ദ്രമന്ത്രിമാരും ധൈര്യം കാട്ടണം: യശ്വന്ത് സിൻഹ

Yashwant Sinha

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിനു വീണ്ടും കൊട്ടുകൊടുത്ത് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. സുപ്രീം കോടതി ജഡ്ജിമാർ ചെയ്തതുപോലെ ഭയം മാറ്റിവച്ചു ജനാധിപത്യത്തിനായി സംസാരിക്കാൻ അദ്ദേഹം ബിജെപി നേതാക്കളോടും മന്ത്രിമാരോടും ആവശ്യപ്പെട്ടു.

‘തുല്യരുടെ കൂട്ടത്തിൽ ആദ്യത്തെയാൾ മാത്രമാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പ്രധാനമന്ത്രിയും അങ്ങനെതന്നെയെന്നു കേന്ദ്രമന്ത്രിമാർ മനസ്സിലാക്കണം’– അദ്ദേഹം പറഞ്ഞു. വിവാദപരമായ ചില കേസുകൾ പ്രത്യേക ബെഞ്ചുകൾക്കു മാത്രം ചീഫ് ജസ്റ്റിസ് നൽകുന്നുവെന്നാണ് ആരോപണം. ഏതു കേസുകളാണ് ഇവയെന്നു സൂര്യപ്രകാശംപോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ദൈർഘ്യം കുറ‍ഞ്ഞ പാർലമെന്റ് സമ്മേളനങ്ങൾ നടത്താനുള്ള സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു.

related stories