Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിൽ പക്ഷി ഇടിച്ചു;മണിപ്പൂർ മുഖ്യമന്ത്രി രക്ഷപ്പെട്ടു

N Biren Singh

ഗുവാഹത്തി∙ ഡൽഹി – ഇംഫാൽ എയർ ഇന്ത്യ വിമാനം ഇവിടെയിറങ്ങുമ്പോൾ പക്ഷിയിടിച്ചു സാരമായി കേടുപറ്റിയെങ്കിലും മണിപ്പൂർ മുഖ്യമന്ത്രി നങ്കോത്തംബം ബൈറൺ സിങ് ഉൾപ്പെടെ 160 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ലാൻഡ് ചെയ്യുന്നതിനു മുന്നോടിയായി താഴുമ്പോഴായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ വിമാനത്തിൽ തുള വീണു. അതു പരിഹരിക്കാൻ കൊൽക്കത്തയിൽനിന്ന് വിദഗ്ധർ എത്തിയിട്ടുണ്ട്.