Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസന്റെ പാർട്ടി പ്രഖ്യാപനം മധുരയിൽ

Kamal Hassan

ചെന്നൈ ∙ നടൻ കമൽ ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപന വേദി രാമനാഥപുരത്തുനിന്നു മധുരയിലേക്കു മാറ്റി. ഈ മാസം 21നു മധുരയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു ഫാൻസ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിനായി നടത്തുന്ന നാളൈ നമതേ യാത്രയ്ക്കും മധുരയിൽനിന്നു തുടക്കമാകും.

മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ രാമേശ്വരത്തെ വീട്ടിൽനിന്നു രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി, യാത്ര ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, കലാമിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു.