Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന സമ്മതിച്ചു; കൈലാസത്തിലേക്ക് നാഥുല വഴിയും

Kailash Mansarovar

ന്യൂഡൽഹി∙ കൈലാസവും മാനസസരോവരവും സന്ദർശിക്കുന്ന ഇന്ത്യൻ തീർഥാടകർക്കായി നാഥുല ചുരം വീണ്ടും തുറന്നുകൊടുക്കാമെന്നു ചൈന സമ്മതിച്ചു. ദോക്‌ ലാ പ്രശ്നം ഉണ്ടായപ്പോൾ കഴിഞ്ഞ വർഷം ചൈന ഈ പാത അടച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ വിഷയം ഇന്ത്യ ഉന്നയിച്ചുവെന്നും ചൈന അനുകൂല നിലപാടു സ്വീകരിച്ചുവെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ലോക്സഭയെ അറിയിച്ചു.