Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ വീണ്ടും തീപിടിത്തം

മുംബൈ ∙ കുർളയിലെ ഘാട്കോപ്പർ-മാൻഖുർദ് ലിങ്ക് റോഡിനു സമീപം ആക്രിസാധനങ്ങളുടെ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ആർക്കും പരുക്കില്ല. തുടർച്ചയായ തീപിടിത്തങ്ങൾ നഗരവാസികളെ ആശങ്കയിലാക്കുന്നതിനിടെയാണു പുതിയ സംഭവം. രണ്ടുമാസത്തിനിടെ പത്തിലേറെ തീപിടിത്തങ്ങളാണു മുംബൈയിലുണ്ടായത്.