Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂസ് നക്കിക്കാന്‍ ശ്രമം: മുംബൈയിൽ യുവാവ് ജീവനൊടുക്കി

Crime Scene

മുംബൈ ∙ പൊതുജനമധ്യത്തിൽ മർദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ സംഘത്തിന്റെ ശ്രമത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാർക്കറ്റിലായിരുന്നു കാസിം ഷെയ്ഖ് (35) എന്നയാൾക്കെതിരായ പ്രാകൃത നടപടി. പ്രതികളായ ഇസ്മ‍ായിൽ ഷെയ്ഖ്, അക്ബർ ഷെയ്ഖ്, കരിയ പവ്സെ, അഫ്സൽ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലായിരുന്നു കാസിമിനെതിരായ കയ്യേറ്റം. തുടർന്ന് ഇവരിലൊരാൾ സ്വന്തം ഷൂസിൽ തുപ്പിയ ശേഷം നക്കാൻ ആവശ്യപ്പെട്ടു. കുതറിയോടിയ കാസിം വീട്ടിൽ പോയി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാലംഗ സംഘത്തിനെതിരെ ആത്‌മഹത്യാക്കുറിപ്പും എഴുതിയിരുന്നു.