Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ത്യയിൽ

India Iran

ഹൈദരാബാദ് ∙ മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ത്യയിലെത്തി. ബീഗംപെട്ട് എയർപോർട്ടിൽ കേന്ദ്രമന്ത്രി ആർ.കെ.സിങ്, തെലങ്കാന–ആന്ധ്ര ഗവർണർ ഇ.എസ്.എൽ.നരസിംഹൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

മക്ക മസ്ജിദിൽ ഇന്നു ജുമുഅ നമസ്കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തിൽ പ്രസംഗിക്കും. നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഒബ്സർവർ റിസർച് ഫൗണ്ടേഷനിൽ പ്രഭാഷണം നടത്തും. 2016ൽ നരേന്ദ്ര മോദി ഇറാൻ സന്ദർശിച്ചിരുന്നു. പത്തോളം കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

related stories