Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂട്ടാനിൽ ഇന്ത്യൻ സംഘം രഹസ്യ ചർച്ച നടത്തി

ajit-doval-vijay-gokhale-bipin-rawat അജിത് ഡോവൽ, വിജയ് ഗോഖലെ, ജനറൽ ബിപിൻ റാവത്ത് (ഫയൽ ചിത്രങ്ങൾ)

ന്യൂഡൽഹി ∙ ദോക് ലാ പ്രശ്നം അടക്കമുള്ളവ ചർച്ചചെയ്യാൻ കരസേനാ മേധാവി ബിപിൻ റാവത്തും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഈ മാസം ആദ്യം ഭൂട്ടാനിൽ രഹസ്യസന്ദർശനം നടത്തിയതായി റിപ്പോർട്ട്. ചൈനയുടെ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഭൂട്ടാൻ നേതാക്കളുമായി ഇവർ പ്രതിരോധകാര്യങ്ങളിൽ സമഗ്ര ചർച്ചയും നടത്തി.

ആറ്, ഏഴ് തീയതികളിലായിരുന്നു ചർച്ച. ഗുവാഹത്തിയിൽ നടന്ന ബിസിനസ് സംഗമത്തിനിടെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി മൂന്നുദിവസം കഴിഞ്ഞായിരുന്നു ഇവരുടെ യാത്ര. ചർച്ചകൾ ഗുണകരമായിരുന്നുവെന്നും ദോക് ലാ മേഖലയിൽ സമാധാനം നിലനിൽക്കണമെന്ന ആവശ്യം ഭൂട്ടാൻ ഉന്നയിച്ചുവെന്നുമാണു വിവരം.