Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രവനിതയായി അവനി ചതുർവേദി

Avani-Chaturvedi

ന്യൂഡൽഹി∙ ഗുജറാത്തിലെ ജാംനഗറിലുള്ള വ്യോമസേനാ താവളത്തിൽനിന്ന് അവനി ചതുർവേദിയെയും കൊണ്ട് ആ മിഗ് 21 ബൈസൻ പറന്നുയർന്നതു ചരിത്രത്തിലേക്ക്. വ്യോമസേനയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു വനിത യുദ്ധവിമാനം പറത്തി. 

മധ്യപ്രദേശുകാരിയായ അവനിക്ക് 24 വയസ്സാണു പ്രായം. 19നായിരുന്നു പറക്കൽ. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. 

അവനിയെപ്പോലെ ഭാവനയും മോഹനയും യുദ്ധവിമാനം പറത്തും. വ്യോമസേനയിൽ പൈലറ്റാകാൻ വനിതകൾക്കായി വാതിൽ തുറന്നിട്ടത് 2015 ഒക്ടോബറിലാണ്. ചരിത്രനേട്ടത്തിൽ അഭിനന്ദനവുമായി പ്രമുഖർ സമൂഹമാധ്യമങ്ങളിലെത്തിയതോടെ അവനി താരമായി. 

related stories