Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗക്കേസ് പ്രതിയെ ജനം തല്ലിക്കൊന്നു

റാഞ്ചി∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങിയ രത്തൻ ലോഹറിനെ (42) ജാർഖണ്ഡിൽ ജനക്കൂട്ടം തല്ലിക്കൊന്നു. സേറേക്കല കർസൻ ജില്ലയിലെ ആദിത്യപുർ റാം മരിയ സെറ്റിൽമെന്റിലാണു നൂറ്റൻപതോളം പേർ കുറ്റവാളിയെ തല്ലിക്കൊന്നത്. ഇയാളുടെ കാറും തല്ലിത്തകർത്തു.

അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ട രത്തൻ ഈയിടെയാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. എട്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. നാട്ടുകാർ തിരിച്ചയയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വെടിയുതിർത്തതാണു പ്രകോപനത്തിനു കാരണം.