Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്കു വിഐപി സൗകര്യം: മുന്‍ ജയില്‍ ഡിജിപിക്കെതിരെ കേസ്

VK Sasikala

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കു വിഐപി സൗകര്യങ്ങൾ അനുവദിച്ചെന്ന ആരോപണത്തിൽ അന്നത്തെ ജയിൽ ഡിജിപി എച്ച്.എൻ.സത്യനാരായണ റാവുവിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു. ജയിൽ ഡിഐജിയായിരുന്ന ഡി.രൂപ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേസ്. ഈയിടെ മരിച്ച മുദ്രപ്പത്ര കുംഭകോണക്കേസ് പ്രതി അബ്ദുൽ കരീം തെൽഗിക്കും വിഐപി പരിഗണന നൽകിയതും അന്വേഷണപരിധിയിൽ വരും.