Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിൽ ഇന്ന് സത്യപ്രതിജ്ഞ

conrad-sangma കോൺറാഡ് സാങ്മ

ഷില്ലോങ് ∙ മേഘാലയയിൽ ഇന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നു നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ അറിയിച്ചു. 34 അംഗങ്ങൾ പിന്തുണയ്ക്കുന്നതായുള്ള കത്ത് ഗവർണർ ഗംഗാപ്രസാദിനു കൈമാറിയെന്നും മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് 21 സീറ്റ് ലഭിച്ചെങ്കിലും മറുപക്ഷത്തുള്ള എൻപിപി (19), യുഡിപി (6), പിഡിഎഫ് (4), എച്ച്എസ്പിഡിപി (2), ബിജെപി (2), സ്വതന്ത്രൻ എന്നിങ്ങനെ 34 അംഗങ്ങളുടെ പിന്തുണയുണ്ട്. മന്ത്രിമാരും ഇന്നു സ്ഥാനമേൽക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.