Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവിനെ ചിദംബരം സഹായിച്ചതിൽ അഴിമതി: രവിശങ്കർ പ്രസാദ്

Ravi Shankar Prasad

ന്യൂഡൽഹി ∙ യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി.ചിദംബരം, ലോക്സഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസമായ 2014 മേയ് 16നു നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ആഭരണ സ്ഥാപനങ്ങൾക്കു സ്വർണ ഇറക്കുമതി അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ടെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.

യുപിഎ സർക്കാർ 2013 ഓഗസ്റ്റിൽ ആരംഭിച്ച 80:20 സ്വർണ ഇറക്കുമതി പദ്ധതിയിൽ ഗീതാഞ്ജലി ഉൾപ്പെടെ ഏഴു സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഉത്തരവിറക്കിയത് അധികാരത്തിൽ നിന്നിറങ്ങാൻ ജനവിധിയുണ്ടായ ദിവസമാണ്. പദ്ധതി ദുരുപയോഗിച്ച് അര ഡസനോളം സ്വകാര്യ സ്ഥാപനങ്ങൾ ക്രമക്കേടുകൾ നടത്തുന്നതായി കണ്ടെത്തിയതോടെ 2014 നവംബറിൽ മോദി സർക്കാർ പദ്ധതി നിർത്തലാക്കിയതായും അദ്ദേഹം പറഞ്ഞു. ആഭരണ കയറ്റുമതിക്ക് ആവശ്യമായ സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നതാണു പദ്ധതി.