Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിടെ കാണുന്നവനെ ഇവിടെ കാണില്ല

മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മ സ്ഥാപിച്ച എൻപിപി മേഘാലയ, മണിപ്പുർ, നാഗാലാൻഡ് എന്നീ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രാതിനിധ്യമുള്ള പാർട്ടിയാണ്. 19 സീറ്റോടെ മേഘാലയത്തിൽ മുഖ്യ ഭരണകക്ഷിയാണ്. ഇവിടെ ബിജെപിയുടെ രണ്ട് എംഎൽഎമാരും എൻപിപിയെ പിന്തുണയ്ക്കുന്നു. എൻപിപിക്കു നാലു സീറ്റുള്ള മണിപ്പുരിൽ പാർട്ടി ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നു. എന്നാൽ രണ്ട് എംഎൽഎമാരുള്ള നാഗാലാൻഡിൽ ബിജെപിയോടൊപ്പം ചേരാതെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻപിഎഫിനെയാണ് എൻപിപി പിന്തുണയ്ക്കുന്നത്. ബിജെപി എൻപിഎഫിൽ നിന്നു പിളർന്നുപോയ മുൻ മുഖ്യമന്ത്രി നെയ്ഫു റിയോയുടെ നേതൃത്വത്തിലുള്ള എൻഡിപിപിയുമായിട്ടാണു ധാരണ.

മണിപ്പുർ, നാഗാലാൻഡ് എന്നീ രണ്ടു സംസ്ഥാനങ്ങളിൽ എൻപിഎഫിനു നിയമസഭാ പ്രാതിനിധ്യമുണ്ട്. നാഗാലാൻഡിലെ ഏറ്റവും വലിയ കക്ഷി. എന്നാൽ മണിപ്പുരിലെ ബിജെപി സർക്കാരിനെ നിലനിർത്തുന്നതിൽ നാല് എംഎൽഎമാരുള്ള എൻപിഎഫിന്റെ നിലപാട് നിർണായകമാണ്. എൻപിഎഫ് കഴിഞ്ഞ 15 വർഷമായി എൻഡിഎയുടെ ഭാഗമായിരുന്നു. 

എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി) എംഎൽഎമാരുടെ എണ്ണം ബ്രാക്കറ്റിൽ 

മേഘാലയ 

എൻപിപിക്കു സർക്കാരുണ്ടാക്കാൻ ബിജെപി പിന്തുണ (19) 

മണിപ്പുർ 

എൻപിപി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു (4) 

നാഗാലാൻഡ് 

എൻപിപി പിന്തുണ എൻപിഎഫിന്. ബിജെപി വിരുദ്ധ ചേരിയിൽ (2) 

എൻപിഎഫ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) 

മണിപ്പുർ

എൻപിഎഫ് ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു (4) 

നാഗാലാൻഡ്

ബിജെപി വിരുദ്ധ ചേരിയിൽ (27) 

16 പാർട്ടികളിൽ ബിജെപിക്കൊപ്പം 13

കോൺഗ്രസും ബിജെപിയും കൂടാതെ 16 രാഷ്ട്രീയ പാർട്ടികൾക്കു നിയമസഭാ പ്രാതിനിധ്യമുണ്ട്. ഇതിൽ 13 പാർട്ടികളും ബിജെപിയെ പിന്തുണയ്ക്കുന്നു. കോൺഗ്രസിനെ ആരും പിന്തുണയ്ക്കുന്നില്ല. മൂന്നു പാർട്ടികൾ സ്വതന്ത്രമായി നിൽക്കുന്നു. 

ബിജെപിയെ പിന്തുണയ്ക്കുന്നവർ 

∙ അസം ഗണപരിഷത്ത് 

∙ ബോഡോ പീപ്പിൾസ് പാർട്ടി 

∙ നാഗാ പീപ്പിൾസ് ഫ്രണ്ട് 

∙ നാഷനൽ പീപ്പിൾസ് പാർട്ടി 

∙ എൽജെപി 

∙ അരുണാചൽ പ്രൊഗ്രസീവ് പാർട്ടി 

∙ ജനതാദൾ– യു 

∙ യുഡിപി 

∙ പിഡിഎഫ് 

∙ എച്ച്എസ്പിഡിപി 

∙ മിസോ നാഷനൽ ഫ്രണ്ട് 

∙ മിസോറം പീപ്പിൾസ് കോൺഫറൻസ് 

∙ ഐപിഎഫ്ടി 

സ്വതന്ത്ര നിലപാട് 

∙ എൻസിപി 

∙ എഐയുഡിഎഫ് 

∙ കെഎച്ച്എൻഎഎം 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികൾ

അസം 

എജിപി: 4 

ബോഡോ പീപ്പിൾസ് ഫ്രണ്ട്: 12 

മണിപ്പുർ 

എൻപിഎഫ്: 4 

എൻപിപി: 4 

എൽജെപി: 1 

സ്വതന്ത്രൻ: 1 

അരുണാചൽ 

അരുണാചൽ പീപ്പിൾസ് പാർട്ടി: 9 

സ്വതന്ത്രൻ: 2 

നാഗാലാൻഡ് 

എൻഡിപിപി: 16 

ജെഡിയു: 1 

സ്വതന്ത്രൻ: 1 

മേഘാലയ 

എൻപിപി: 19 

യുഡിപി: 6 

പിഡിഎഫ്: 4 

എച്ച്എസ്പിഡിപി: 2 

സ്വതന്ത്രൻ: 1 

മിസോറം 

എംഎൻഎഫ്: 5 

എംപിസി: 1 

ത്രിപുര 

ഐപിഎഫ്ടി: 2 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികൾ 

അസം 

മുഖ്യ ഭരണകക്ഷി 

ബിജെപി: 61 

സഖ്യകക്ഷികൾ 

എജിപി: 4 

ബോഡോ പീപ്പിൾസ് ഫ്രണ്ട് : 12 

പ്രതിപക്ഷം 

കോൺഗ്രസ്: 25 

എഐയുഡിഎഫ്: 12 

സ്വതന്ത്രൻ: 1 

മണിപ്പുർ 

മുഖ്യ ഭരണകക്ഷി 

ബിജെപി: 31 

സഖ്യകക്ഷികൾ 

എൻപിഎഫ്: 4 

എൻപിപി: 4 

എൽജെപി: 1 

സ്വതന്ത്രൻ: 1 

പ്രതിപക്ഷം

കോൺഗ്രസ്: 19 

അരുണാചൽ 

മുഖ്യ ഭരണകക്ഷി 

ബിജെപി: 48 

സഖ്യകക്ഷികൾ 

അരുണാചൽ പീപ്പിൾസ് പാർട്ടി: 9 

സ്വതന്ത്രൻ: 2 

പ്രതിപക്ഷം

കോൺഗ്രസ്: 1 

നാഗാലാൻഡ് 

മുഖ്യ ഭരണകക്ഷി 

എൻഡിപിപി: 16 

സഖ്യകക്ഷികൾ 

ബിജെപി: 12 

ജെഡിയു: 1 

സ്വതന്ത്രൻ: 1 

പ്രതിപക്ഷം 

എൻപിഎഫ്: 27 

എൻപിപി: 2 

മേഘാലയ 

മുഖ്യ ഭരണകക്ഷി 

എൻപിപി: 19 

സഖ്യകക്ഷികൾ 

ബിജെപി: 2 

യുഡിപി: 6 

പിഡിഎഫ്: 4 

ബിജെപി: 2 

എച്ച്എസ്പിഡിപി: 2 

സ്വതന്ത്രൻ: 1 

പ്രതിപക്ഷം 

കോൺഗ്രസ്: 20 

എൻസിപി: 1 

കെഎച്ച്എൻഎഎം: 1 

സ്വതന്ത്രൻ: 2 

മിസോറം 

മുഖ്യ ഭരണകക്ഷി 

കോൺഗ്രസ്: 34 

പ്രതിപക്ഷം 

എംഎൻഎഫ്: 5 

എംപിസി: 1 

ത്രിപുര

മുഖ്യ ഭരണകക്ഷി 

ബിജെപി: 35 

സഖ്യകക്ഷി 

ഐപിഎഫ്ടി: 2 

പ്രതിപക്ഷം 

സിപിഎം: 16