Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബ് നാഷനൽ ബാങ്ക് എംഡിയിൽനിന്നു മൊഴിയെടുത്തു

Punjab National Bank

മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ മേത്തയിൽനിന്ന് ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഉദ്യോഗസ്ഥർ മൊഴിയെടുത്തു. 

ഐസിഐസി, ആക്സിസ് ബാങ്ക് മേധാവികൾ എസ്എഫ്ഐഒയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.  ആരോപണം നേരിടുന്ന വജ്രവ്യവസായി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും കമ്പനികളുമായി ഇടപാടുണ്ടായിരുന്ന 31 ബാങ്കുകളുടെ മേധാവികളെയും എസ്എഫ്ഐഒ വിളിച്ചുവരുത്തുമെന്നാണു വിവരം.