Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ഇന്ന് സത്യപ്രതിജ്ഞ

PTI3_6_2018_000094A

അഗർത്തല∙ ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ത്രിപുരയിലെ ആദ്യ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് അസം റൈഫിൾസ് ഗ്രൗണ്ടിൽ നടക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരെല്ലാം ഉണ്ടാകുമെന്നു ബിജെപി വക്താവു പറഞ്ഞു.

ബിപ്ലബ് ദേബ് (48) വളരെ വർഷങ്ങളായി ആർഎസ്എസ് പ്രവർത്തകനാണ്. ബിജെപി– ഐപിഎഫ്ടി കൂട്ടുകക്ഷി മന്ത്രിസഭയിൽ ഐപിഎഫ്ടി നേതാവ് ജിഷ്ണു ദെബർമ ഉപമുഖ്യമന്ത്രിയാകുമെന്നു കരുതുന്നു. 60 അംഗനിയമസഭയിൽ ബിജെപിക്കു 35, ഐപിഎഫ്ടിക്ക് എട്ട് എംഎൽഎമാർ വീതമാണുള്ളത്. ഐപിഎഫ്ടിക്കു രണ്ടു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന.

related stories