Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: പ്രതിക്കെതിരെ കെ.എസ്.ഭഗവാൻ വധശ്രമക്കേസും

naveenkumar

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ ഹിന്ദു യുവസേനാ പ്രവർത്തകൻ കെ.ടി.നവീൻകുമാറിനെതിരെ പുരോഗമനവാദി കെ.എസ്.ഭഗവാനെ വധിക്കാൻ ശ്രമിച്ചതിനും കേസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ചോദ്യംചെയ്യലിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. കൊല നടത്താൻ മൈസൂരുവിലെ ഭഗവാന്റെ വീടിനു മുന്നിൽ കൂട്ടാളികളുമൊത്തു റിഹേഴ്സൽ നടത്തിയതായാണു മൊഴി.