Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ‌ആയുധ ഇറക്കുമതി രാജ്യം

Indian Army

സ്റ്റോക്‌ഹോം ∙ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം ഇന്ത്യയെന്നു സ്വീഡനിലെ സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2013–17 ൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി 24 ശത‌മാനം കൂടി.

അയൽരാജ്യമായ ചൈന ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും 2008–17 ൽ അവരുടെ ആയുധ ഇറക്കുമതി 19 ശതമാനം കുറഞ്ഞു. പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയിലും 36 ശതമാനം കുറവുണ്ട്. 2008–17 കാലഘട്ടത്തെ അപേക്ഷിച്ച് 2013–17 ലെ ആയുധ കയറ്റുമതിയിൽ രാജ്യാന്തരതലത്തിൽ 10 ശതമാനം വർധനയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‌

related stories