Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനാധിപത്യ വിരുദ്ധ സ്തംഭനമെന്ന് ബിജെപി

BJP

ന്യൂഡൽഹി∙ കോൺഗ്രസ് സൃഷ്ടിക്കുന്ന പാർലമെന്റ് സ്തംഭനം ജനാധിപത്യ വിരുദ്ധമാണെന്നു ബിജെപി പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്തെ പോലെ കോൺഗ്രസിനു ജനാധിപത്യത്തോട് അവജ്ഞയാണെന്നു കേന്ദ്രമന്ത്രി അനന്ത്കുമാർ പറഞ്ഞു.

സ്തംഭനം തുടരുന്നത് ഒഴിവാക്കാൻ വിവിധ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തുന്നുണ്ടെന്നു മന്ത്രി യോഗത്തിൽ അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് കുംഭകോണത്തെ കുറിച്ചുള്ള ചർച്ചയിൽ നിന്നു കോൺഗ്രസ് ഒളിച്ചോടുകയാണ്. ചർച്ചയിൽ അസ്ഥികൂടങ്ങൾ പുറത്തുവരുമെന്ന ഭയത്തിലാണു കോൺഗ്രസെന്ന് അനന്ത്കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും യോഗത്തിൽ പങ്കെടുത്തു.