Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐ തേടുന്ന 31 ബിസിനസ്സുകാർ ‘മുങ്ങി’

ന്യൂഡൽഹി∙ ക്രമക്കേടുകളുടെ പേരിൽ സിബിഐ അന്വേഷിക്കുന്ന ബിസിനസ്സുകാരിൽ 31 പേർ ഒളിവിലാണെന്നു വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ. ഇവരിൽ പലരും വിദേശരാജ്യങ്ങളിലേക്കു കടന്നെന്നും മന്ത്രി ലോക്സഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നീരവ് മോദി, വിജയ് മല്യ എന്നിങ്ങനെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വൻകിട തട്ടിപ്പുകാർക്കു പുറമേ എ.ജി.ചന്ദ്രശേഖർ, ചെറിയവന്നരയ്ക്കൽ സുധീർ, നൗഷ കദീജത്, ചെറിയവീട്ടിൽ‌ സാദിഖ് തുടങ്ങിയവരുടെ പേരുകളും മന്ത്രി നൽകിയ 31 പേരുടെ പട്ടികയിലുണ്ട്. യുകെയിൽ അഭയം തേടിയ 16 പേരെ മടക്കി അയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി വി.കെ.സിങ് അറിയിച്ചു.

related stories