Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ സേവനം ഇനി പോസ്റ്റ് ഓഫിസിലും

India_Post

ന്യൂഡൽഹി ∙ രാജ്യത്തെ 6500 പോസ്റ്റ് ഓഫിസുകളിൽ ആധാർ സേവനം ലഭ്യമാക്കിയതായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി അറിയിച്ചു. ആധാർ പേരുചേർക്കൽ, തിരുത്തലുകൾ വരുത്തൽ തുടങ്ങി എല്ലാ സേവനങ്ങളും ഈ പോസ്റ്റ് ഓഫിസുകളിൽ ലഭിക്കും. വൈകാതെ 13,000 പോസ്റ്റ് ഓഫിസുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. പ്രതിദിനം 70,000 പേർ ആധാർ പേരുചേർക്കൽ, തിരുത്തൽ സേവനങ്ങൾക്ക് ഇപ്പോൾ ആധാർ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. 13,466 പോസ്റ്റ് ഓഫിസുകളിൽ ആധാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനു സൗകര്യമൊരുക്കാൻ ധനമന്ത്രാലയം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.