Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത്-മറാഠാ കലാപം: ഹിന്ദു സംഘടനാ നേതാവ് അറസ്റ്റിൽ

milinth മിലിന്ദ് ഏക്ബോടെ

പുണെ ∙ മഹാരാഷ്ട്രയിൽ ദലിത്-മറാഠാ കലാപത്തിനു കാരണമായ ഭീമ-കോറെഗാവ് സംഘർഷത്തിൽ ആരോപണവിധേയനായ ഹിന്ദുസംഘടനാ നേതാവ് മിലിന്ദ് ഏക്ബോടെയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽനിന്നു സംരക്ഷണം തേടി ഏക്ബോടെ സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണു പുണെയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും. 

ജനുവരി ഒന്നിലെ ദലിത്-മറാഠാ കലാപത്തിനു കാരണക്കാർ ഏക്ബോടെയും മറ്റൊരു ഹിന്ദുസംഘടനാ നേതാവ് സംബാജി ബിഡെയുമാണെന്ന ആരോപണത്തെ തുടർന്ന് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹിന്ദു ഏക്‌ത അഘാഡി എന്ന സംഘടനയുടെ നേതാവാണ് ഏക്ബോടെ. ശിവ പരിഷ്ത്താൻ എന്ന സംഘടനയുടെ നേതാവാണു സംബാജി ബിഡെ.