Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്ത്രത്തകരാറ് വിട്ടൊഴിയാതെ ഇൻഡിഗോ

Indigo

മുംബൈ ∙ സാങ്കേതികപ്പിഴവുകൾ വിട്ടൊഴിയാതെ ഇൻഡിഗോ. ഒരുദിവസത്തിനിടെ കമ്പനിയുടെ അഞ്ചു വിമാനങ്ങളാണു തകരാറിലായത്. കൊച്ചി–മുംബൈ റൂട്ടിൽ പറക്കുന്ന എ320 സിഇഒ വിമാനവും ഇതിൽപെടും. ഇതിൽ നാലെണ്ണത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഒരു എ320 നിയോ ഇന്നലെ പിൻവലിക്കേണ്ടിവന്നു. തകരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

എൻജിൻ ഓയിലിൽ ലോഹച്ചീളുകൾ കണ്ടെത്തിയതിനെത്തുടർന്നു ന്യൂഡൽഹിയിലും എൻജിൻ തകരാർ മൂലം ശ്രീനഗറിലും കഴിഞ്ഞദിവസം ഓരോ ഇൻഡിഗോ വിമാനം താൽക്കാലികമായി പിൻവലിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എൻജിനുകളിൽ തകരാർ കണ്ടെത്തിയതോടെ, ഇവ ഘടിപ്പിച്ച എട്ട് ഇൻഡിഗോ എ320 നിയോ മോഡൽ വിമാനങ്ങൾ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മാർച്ച് പന്ത്രണ്ടിനിറങ്ങിയ നിർദേശപ്രകാരം സർവീസ് നിർത്തി.

കൂടാതെ മൂന്നു വിമാനങ്ങൾ ഫെബ്രുവരിമുതൽ പണിമുടക്കിയിരിക്കുകയാണ്. ഇതോടെ പിൻവലിച്ച ഇൻഡിഗോ വിമാനങ്ങളുടെ എണ്ണം 12 ആയി.