Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായുമായി രജ്ബാർ ചർച്ച നടത്തി: എസ്ബിഎസ്പി പിന്തുണയ്ക്കും

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) യുടെ അധ്യക്ഷനും യുപി മന്ത്രിയുമായ ഓം പ്രകാശ് രജ്ബാറും ബിജെപി അധ്യക്ഷൻ അമിത് ഷായും ചർച്ച നടത്തിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ടുചെയ്യുമെന്ന് എസ്ബിഎസ്പി.

യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ ഒന്നാം വാർഷികത്തിൽനിന്നു വിട്ടുനിൽക്കുകയും അമിത് ഷാ ചർച്ചയ്ക്കു വിളിച്ചില്ലെങ്കിൽ ബിജെപി സ്ഥാനാർഥിക്കു വോട്ടുചെയ്യില്ലെന്നു ഭീഷണി മുഴക്കുകയും ചെയ്ത രജ്ബാറിനെ ഡൽഹിക്കു വിളിപ്പിച്ചു ഷാ ചർച്ച നടത്തുകയായിരുന്നു. യുപിയിൽ എട്ടു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള അംഗബലമുള്ള ബിജെപിക്ക് ഒൻപതാം സ്ഥാനാർഥിയെ ജയിപ്പിക്കണമെങ്കിൽ എസ്ബിഎസ്പിയുടെ നാല് എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. 23ന് ആണു വോട്ടെടുപ്പ്.