Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടരാജൻ ഗുരുതര നിലയിൽ തുടരുന്നു

ചെന്നൈ∙ അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. അതേസമയം, അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിലുള്ള ശശികലയുടെ പരോൾ അപേക്ഷയിൽ തീരുമാനമായിട്ടില്ലെന്നാണു വിവരം. ഒക്ടോബറിൽ ഭർത്താവിനെ കാണാൻ പരോൾ നൽകിയതിനാൽ ഇനിയും അനുവദിക്കാൻ സാധ്യതയില്ലെന്ന് അഭ്യൂഹമുണ്ട്.

നടരാജന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്ഥിതി വഷളാകുകയായിരുന്നു. രണ്ടു മാസം മുൻപു കരൾ, ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.