Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കാരുടെ വിഡിയോ പ്രചരിപ്പിക്കുക: യോഗി ആദിത്യനാഥ്

yogi-adityanath

ലക്നൗ ∙ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിഡിയോ, അഴിമതിവിരുദ്ധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എങ്ങനെയാണു സ്വന്തം കടമ സത്യസന്ധമായി നിർവഹിക്കേണ്ടതെന്ന പാഠം സർക്കാർ ഇത്തരക്കാരെ പഠിപ്പിക്കുമെന്നു ഫിറോസാബാദിലെ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭയമില്ലാതെ പൗരന്മാർ ജീവിക്കുന്ന ക്ഷേമസംസ്ഥാനമാക്കി യുപിയെ മാറ്റും. നിക്ഷേപകർക്കു പൂർണ പിന്തുണയുണ്ടാകും. ഉരുളക്കിഴങ്ങിനു താങ്ങുവില പ്രഖ്യാപിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറും ഗ്രാമപ്രദേശങ്ങളിൽ 18 മണിക്കൂറും വൈദ്യുതി ഉറപ്പാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.