Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിയിൽ ഉദ്യോഗസ്ഥർ മാന്യമായ വേഷം ധരിക്കണം: സുപ്രീം കോടതി

PTI1_12_2018_000153A

ന്യൂഡൽഹി ∙ ഉദ്യോഗസ്ഥർ മാന്യമായ വേഷം ധരിച്ചുവേണം കോടതിയിൽ ഹാജരാകാനെന്നു സുപ്രീം കോടതി. രാജസ്ഥാൻ നഗരവികസന, ഭവന വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മഞ്ജിത് സിങ് കഴിഞ്ഞ ദിവസം പതിവു ഷർട്ടും പാന്റ്സുമണിഞ്ഞു ഹാജരായതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചതിനെത്തുടർന്നു റോയൽ ബ്ലൂ സ്യൂട്ടിലാണ് ഇന്നലെ അദ്ദേഹം എത്തിയത്.

കഴിഞ്ഞ ദിവസം ധരിച്ച വേഷത്തിൽ അദ്ദേഹം നിരുപാധികം മാപ്പുചോദിച്ചു. വേഷവിധാനം സംബന്ധിച്ചു ചട്ടങ്ങളുണ്ടായാലും ഇല്ലെങ്കിലും അന്തസ്സുള്ള വേഷത്തിൽ വേണം ഉദ്യോഗസ്ഥർ കോടതികളിൽ ഹാജരാകാൻ. അതിനു ഭരണപരമായ മാർഗനിർദേശങ്ങളുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല – ജസ്റ്റിസുമാരായ ജെ. ചെ‌ലമേശ്വറും സഞ്ജയ് കിഷൻ കൗളും ചൂണ്ടിക്കാട്ടി.

related stories