Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാർ സുരക്ഷിതർ

Indigo Airlines

ഹൈദരാബാദ് ∙ തിരുപ്പതിയിൽനിന്നുള്ള ഇൻഡിഗോ വിമാനം ബുധനാഴ്ച വൈകിട്ടു ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോൾ ടയർപൊട്ടി  റൺവേയിൽ കുടുങ്ങി. പിഞ്ചുകുഞ്ഞും നാലു വിമാനജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 77 പേരെയും സുരക്ഷിതരായി പുറത്തിറക്കി. ഈ സമയത്തെത്തിയ ഏതാനും വിമാനങ്ങൾ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു.