Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമല്ല: മോഹൻ ഭഗവത്

Mohan-Bhagawat

പുണെ∙ കോൺഗ്രസ് മുക്ത ഭാരതം എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും ആർഎസ്​എസിന്റെ ലക്ഷ്യമല്ലെന്നും സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭഗവത് വ്യക്തമാക്കി. എതിർക്കുന്നവരുൾപ്പെടെ എല്ലാവരെയും രാഷ്ട്രനിർമാണത്തിന് ഉൾക്കൊള്ളുക എന്നതാണ് ആർഎസ്എസ് നയം. ആരെയെങ്കിലും മാറ്റിനിർത്തുകയല്ല. കോൺഗ്രസ് ഇല്ലാതാവണമെന്ന ഗാന്ധിജിയുടെ സ്വപ്നമാണു താൻ പിന്തുടരുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിലാണു ഭഗവതിന്റെ പരാമർശം. ഒരു പുസ്തക പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.