സൈബർ ഭീഷണി: ഇന്ത്യ മൂന്നാമത്

ന്യൂഡൽഹി∙ ലോകത്തു സൈബർ ഭീഷണി ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്, ചൈന രണ്ടാമതും. 2017ൽ ആസൂത്രിത സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം നടന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനമാണുള്ളത്.

133 സൈബർ ആക്രമണങ്ങൾ. സുരക്ഷാ സോഫ്റ്റ്‌വെയർ കമ്പനി സിമാൻടെക് തയാറാക്കിയ ഇന്റർനെറ്റ് സുരക്ഷാഭീഷണി റിപ്പോർട്ട് പ്രകാരമുള്ളതാണു കണക്കുകൾ. തെറ്റിദ്ധരിപ്പിക്കുന്ന ഇ–മെയിലുകളുടെയും വെബ് ലിങ്കുകളുടെയും സ്പാം മെയിലുകളുടെയും എണ്ണത്തിലും ഇന്ത്യയ്ക്കു രണ്ടാം സ്ഥാനമുണ്ട്. റാൻസംവേർ, നെറ്റ്‌വർക് ആക്രമണങ്ങളും ഇന്ത്യയിൽ വർധിച്ചതായും പറയുന്നു.