Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഎസ്ആറിന്റെ അഞ്ച് എംപിമാർ രാജിക്ക്

ന്യൂഡൽഹി ∙ ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നു രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി വൈഎസ്ആർ കോൺഗ്രസിന്റെ അഞ്ച് എംപിമാർ രംഗത്ത്. സഭ തുടർച്ചയായി സ്തംഭിച്ചതു മൂലം, എൻഡിഎ സർക്കാരിനെതിരെ തങ്ങൾ നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാൻ കഴിയാതെ വന്നതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും പത്രസമ്മേളനത്തിൽ ഇവർ വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നു ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനു രാജിസമർപ്പിക്കുമെന്നു പറഞ്ഞ എംപിമാർ, ആന്ധ്രയിലെ ജനങ്ങളോടുള്ള വാഗ്ദാനം പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പരാജയപ്പെട്ടുവെന്നു കുറ്റപ്പെടുത്തി.