Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരായ ആഹ്വാനം: മേവാനി കേസിൽ

Jignesh Mevani

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളന വേദിയിലേക്കു കസേരകൾ വലിച്ചെറിയാൻ ആഹ്വാനം ചെയ്ത ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്. 

രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും 15നു നടക്കുന്ന അദ്ദേഹത്തിന്റെ റാലി തടസ്സപ്പെടുത്തുകയാണു കർണാടകയിലെ യുവാക്കൾക്കു സാധ്യമായ പ്രതിഷേധമെന്നും മേവാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 15നു മോദി പങ്കെടുക്കുന്ന പരിപാടിയുടെ ചുമതലയുള്ള ഫ്ലയിങ് സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ടി.ജയന്ത് നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.  

related stories